Welcome to the Official Blog of GUPS Mogral Puthur

Wednesday 14 October 2015

നോവലെഴുത്ത് ഒരു സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്‌ - അംബികാസുതന്‍ മാങ്ങാട്

മൊഗ്രാല്‍ പുത്തൂര്‍: സമൂഹത്തിലെ പ്രശ്നങ്ങളോട് കഥയും കവിതയും പ്രതികരിക്കുന്നതിനു മുമ്പ് നോവല്‍ അത് ചെയ്തിട്ടുണ്ടെന്നും അത്തരം പ്രതികരണങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണെന്നും പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.




മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് യു.പി. സ്ക്കൂളില്‍ വെച്ച് കാസറഗോഡ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'നവം 2015' എന്ന പേരില്‍ സംഘടിപ്പിച്ച നോവല്‍ വായനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൈമറി, ഹൈസ്ക്കൂള്‍ തലങ്ങളില്‍ നിന്ന് മലയാളം കന്നഡ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ വായിച്ച നോവലുകളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളുടെ അവതരണവും അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളും പരിപാടിക്ക് കൊഴുപ്പേകി.


ചര്‍ച്ചകള്‍ക്ക് പദ്നമാഭന്‍ ബ്ലാത്തൂര്‍, സന്തോഷ് പനയാല്‍, ശ്രീധര ഏത്തഡ്ക്ക എന്നിവര്‍ നേതൃത്വം നല്‍കി.



 ചര്‍ച്ചകള്‍ക്കൊടുവില്‍ കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകള്‍, കഥാപാത്ര നിരൂപണം, ചിത്രാവിഷ്ക്കാരം എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ പതിപ്പു പ്രകാശനവും, മികച്ച കുറിപ്പുകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും ശ്രീ. അംബികാസുതന്‍ മാങ്ങാട് നിര്‍‌വ്വഹിച്ചു.

കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രനാഥ റാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. യശോദ. കെ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാ-സബ് ജില്ലാ ഭാരവാഹികളായ സന്തോഷ് സക്കറിയ, പ്രകാശന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്ക്കൂള്‍ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ സരോജിനി.കെ നന്ദി പറഞ്ഞു. 

Sunday 11 October 2015

കാസറഗോഡ് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനവും അനുബന്ധമായി എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നോവല്‍ വായനാ സംഗമവും 2015 ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ജി.യു.പി.എസ്. മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് നടത്തപ്പെടുന്നു.

കാസറഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. രവീന്ദ്രനാഥ റാവു അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ  അംബികാസുതന്‍ മാങ്ങാട് ഉദ്‌ഘാടനം നിര്‍‌വ്വഹിക്കും. വിദ്യാരംഗം ജില്ലാ കോ‌ഓര്‍ഡിനേറ്റര്‍ ശ്രീ. പ്രകാശന്‍ കരിവെള്ളൂര്‍ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കും.



ശേഷം വിവിധ സ്ക്കൂളുകളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വായിച്ച നോവല്‍ ആസ്വാദനം പങ്കുവെക്കും. അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചയും ക്ലാസും വിദ്യാരംഗം അണിയറ പ്രവര്‍ത്തകരും അദ്ധ്യാപകരുമായ സര്‍‌വ്വശ്രീ. സന്തോഷ് പനയാല്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, രാധാകൃഷ്ണന്‍ ബെള്ളൂര്‍ എന്നിവര്‍ നയിക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന്‌ മുഴുവന്‍ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
കോ- ഓര്‍ഡിനേറ്റര്‍

Thursday 1 October 2015
















വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget