Welcome to the Official Blog of GUPS Mogral Puthur

Friday 5 June 2015

ജൂണ്‍ 5: 2015-16 അദ്ധ്യയന വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗവഃ യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ മാതൃകാപരമായ ചില പരിപാടികള്‍ സംഘടിപ്പിച്ചു. സയന്‍സ് ക്ലബിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും നേതൃത്വത്തില്‍ അരങ്ങിലെത്തിയ 'ഭൂമിയുടെ രോദനം' എന്ന സംഗീത ശില്‍‌പ്പം കുഞ്ഞു മനസ്സുകളില്‍ ഉണങ്ങിക്കരിഞ്ഞു കൊണ്ടിരിക്കുന്ന ഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്പ്പ് ഇനി അവരുടെ കൈകളിലാണെന്ന ബോധമുണര്‍ത്താന്‍ ഏറെ സഹായിച്ചു. കുഞ്ഞു കൈകളാല്‍ സ്ക്കൂള്‍ കോമ്പൗണ്ടില്‍ നൂറോളം തൈകള്‍ വെച്ചു പിടിപ്പിക്കപ്പെട്ടു.




ഒരു തൈ നടാം നമുക്ക്; നാളേക്ക് വേണ്ടി.
സ്ക്കൂള്‍ കോമ്പൗണ്ടില്‍ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം സ്ക്കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. അഹ്മദ് ബെള്ളൂര്‍ നിര്‍‌വ്വഹിക്കുന്നു.






പ്രകൃതിയുടെ നൊമ്പരങ്ങളെ തൊട്ടറിഞ്ഞ്

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന പരിസ്ഥിതി ഗാനത്തിന്‌ സംഗീത ശില്‍‌പ്പമൊരുക്കി വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സം‌രക്ഷണ സന്ദേശം നല്‍കി. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗീത ശില്‍‌പ്പം കുട്ടികളില്‍ പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും അത് മാറ്റിയെടുക്കേണ്ടതിനെക്കുറിച്ചും അവബോധമുണര്‍ത്തി.



പരിസ്ഥിതി ദിന ക്വിസില്‍ മികവു കാട്ടി വിദ്യാര്‍ത്ഥികള്‍





യു.പി. വിഭാഗം പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികളായി ഏഴാം തരത്തിലെ അഖിലേഷും ശ്രീവിദ്യയും തെരഞ്ഞെടുക്കപ്പെട്ടു. എല്‍.പി. വിഭാഗം വിജയികളായി മുഹമ്മദ് ഫയാസും ആയിഷയും തെരഞ്ഞെടുക്കപ്പെട്ടു.


0 comments:

Post a Comment

വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget