Welcome to the Official Blog of GUPS Mogral Puthur

Friday 19 June 2015


ജൂണ്‍ 19: ഗവഃ യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ വായനാദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് ശ്രീമതി. സീതമ്മയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 10:30 ന്‌ കാര്യപരിപാടികള്‍ ആരംഭിച്ചു.  വായനാവാരാഘോഷത്തിന്റെയും സ്ക്കൂള്‍ വിദ്യാരംഗം വേദിയുടെയും ഉദ്ഘാടനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുന്‍ ജില്ലാ കണ്‍‌വീനര്‍ ശ്രീ. അശോകന്‍ കുണിയേരി നിര്‍‌വ്വഹിച്ചു.




ശരീരം പുഷ്ടിപ്പെടാന്‍ ഭക്ഷണം കഴിക്കുന്നതു പോലെ മനസ്സ് ആരോഗ്യപൂര്‍‌ണ്ണമായിരിക്കാന്‍ നിരന്തര വായന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാടന്‍ പാട്ടും നന്മ നിറഞ്ഞ ഉപദേശങ്ങളുമായി അദ്ദേഹം സംസാരം പൂര്‍ത്തിയാക്കിയപ്പോള്‍ 'ഇനി മുതല്‍ എന്നും വായിക്കു'മെന്ന വാക്കു നല്‍കിയാണ്‌ കുട്ടികള്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

ശേഷം സതീഷന്‍ മാഷ് വായനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു. നല്ലൊരു നാടന്‍ പാട്ടിന്റെ ശീലുകള്‍ കുട്ടികളെക്കൊണ്ടേറ്റുപാടിച്ചപ്പോള്‍ അതൊരു നവ്യാനുഭവമായി.



തുടര്‍ന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം സ്ക്കൂള്‍ എസ്.ആര്‍.ജി. കണ്‍‌വീനര്‍ ശ്രീമതി. ഷൈനി, സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി അക്ഷര രാജേഷിന്‌ പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.



ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു തുടങ്ങുന്നതോടൊപ്പം വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവം പങ്കുവെക്കാന്‍ കുട്ടികളോട് നിര്‍‌ദ്ദേശിച്ചു. വായനാനുഭവം എങ്ങനെ അവതരിപ്പിക്കാം എന്ന് കുട്ടികളെ ധരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി ശ്രീമതി. ബിന്ദു ടീച്ചര്‍, അവര്‍ വായിച്ച ജോണ്‍‌സി ജേക്കബിന്റെ "കിളിയും മരപ്പൊത്തും" എന്ന കഥയുടെയും  ടി.പത്മനാഭന്റെ "ഒരു ചെറിയ ജീവിതവും വലിയ മരണവും" എന്ന കഥയുടെയും അനുഭവങ്ങള്‍ വിവരിച്ചു. കഥ പറഞ്ഞു കഴിയുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ കണ്‍‌മുന്നിലെന്ന പോലെ കുട്ടികള്‍ ആസ്വദിച്ചുവെന്നതിന്‌ അവരുടെ കണ്ണുനീര്‍ സാക്ഷിയായി.




ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും നടന്നു.







ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥിനി ശ്രീവിദ്യ സ്വാഗതമോതിയ പരിപാടിയില്‍ അതേ ക്ലാസിലെ വിഖ്യാത് നന്ദി പറഞ്ഞു. 

Friday 5 June 2015

ജൂണ്‍ 5: 2015-16 അദ്ധ്യയന വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗവഃ യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ മാതൃകാപരമായ ചില പരിപാടികള്‍ സംഘടിപ്പിച്ചു. സയന്‍സ് ക്ലബിന്റെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും നേതൃത്വത്തില്‍ അരങ്ങിലെത്തിയ 'ഭൂമിയുടെ രോദനം' എന്ന സംഗീത ശില്‍‌പ്പം കുഞ്ഞു മനസ്സുകളില്‍ ഉണങ്ങിക്കരിഞ്ഞു കൊണ്ടിരിക്കുന്ന ഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്പ്പ് ഇനി അവരുടെ കൈകളിലാണെന്ന ബോധമുണര്‍ത്താന്‍ ഏറെ സഹായിച്ചു. കുഞ്ഞു കൈകളാല്‍ സ്ക്കൂള്‍ കോമ്പൗണ്ടില്‍ നൂറോളം തൈകള്‍ വെച്ചു പിടിപ്പിക്കപ്പെട്ടു.




ഒരു തൈ നടാം നമുക്ക്; നാളേക്ക് വേണ്ടി.
സ്ക്കൂള്‍ കോമ്പൗണ്ടില്‍ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം സ്ക്കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ ശ്രീ. അഹ്മദ് ബെള്ളൂര്‍ നിര്‍‌വ്വഹിക്കുന്നു.






പ്രകൃതിയുടെ നൊമ്പരങ്ങളെ തൊട്ടറിഞ്ഞ്

"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന പരിസ്ഥിതി ഗാനത്തിന്‌ സംഗീത ശില്‍‌പ്പമൊരുക്കി വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സം‌രക്ഷണ സന്ദേശം നല്‍കി. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഗീത ശില്‍‌പ്പം കുട്ടികളില്‍ പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും അത് മാറ്റിയെടുക്കേണ്ടതിനെക്കുറിച്ചും അവബോധമുണര്‍ത്തി.



പരിസ്ഥിതി ദിന ക്വിസില്‍ മികവു കാട്ടി വിദ്യാര്‍ത്ഥികള്‍





യു.പി. വിഭാഗം പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികളായി ഏഴാം തരത്തിലെ അഖിലേഷും ശ്രീവിദ്യയും തെരഞ്ഞെടുക്കപ്പെട്ടു. എല്‍.പി. വിഭാഗം വിജയികളായി മുഹമ്മദ് ഫയാസും ആയിഷയും തെരഞ്ഞെടുക്കപ്പെട്ടു.


Monday 1 June 2015

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തലത്തിലുള്ള പ്രവേശനോത്സവം ഗവ: യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ നടത്തപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സുഹറ കരീം അദ്ധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍ ഉദ്ഘാടനം ചെയ്തു. "ഹീറോസ് ബെള്ളൂര്‍' എന്ന യുവ സംഘടനയുടെ പ്രവര്‍ത്തകര്‍ എല്ലാ പ്രവേശനോത്സവത്തിലുമെന്ന പോലെ ഈ വര്‍ഷവും ഒന്നാം ക്ലാസിനെ അലങ്കരിക്കുവാനും പുതിയ കുരുന്നുകള്‍ക്ക് പഠനോപകരണ കിറ്റുകള്‍ സമ്മാനിക്കുവാനും സ്ക്കൂളിലെത്തി. ഒരു കുട്ടിക്കൊമ്പനാനയുടെ രൂപമുണ്ടാക്കി ആനയെക്കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മിഠായി വിതരണം ചെയ്തപ്പോള്‍ അത് പുതിയൊരനുഭവവും കുരുന്നുകള്‍ക്ക് കൗതുകവും നല്‍കി.

പുതിയതായി വന്ന കുരുന്നുകളെ അക്ഷരങ്ങളെഴുതിയ തൊപ്പിയണിയിച്ച് സ്വീകരിച്ചു.
സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് സീതമ്മ ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സരോജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.











വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget