Welcome to the Official Blog of GUPS Mogral Puthur

Friday 19 June 2015


ജൂണ്‍ 19: ഗവഃ യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ വായനാദിനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് ശ്രീമതി. സീതമ്മയുടെ അദ്ധ്യക്ഷതയില്‍ രാവിലെ 10:30 ന്‌ കാര്യപരിപാടികള്‍ ആരംഭിച്ചു.  വായനാവാരാഘോഷത്തിന്റെയും സ്ക്കൂള്‍ വിദ്യാരംഗം വേദിയുടെയും ഉദ്ഘാടനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുന്‍ ജില്ലാ കണ്‍‌വീനര്‍ ശ്രീ. അശോകന്‍ കുണിയേരി നിര്‍‌വ്വഹിച്ചു.




ശരീരം പുഷ്ടിപ്പെടാന്‍ ഭക്ഷണം കഴിക്കുന്നതു പോലെ മനസ്സ് ആരോഗ്യപൂര്‍‌ണ്ണമായിരിക്കാന്‍ നിരന്തര വായന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാടന്‍ പാട്ടും നന്മ നിറഞ്ഞ ഉപദേശങ്ങളുമായി അദ്ദേഹം സംസാരം പൂര്‍ത്തിയാക്കിയപ്പോള്‍ 'ഇനി മുതല്‍ എന്നും വായിക്കു'മെന്ന വാക്കു നല്‍കിയാണ്‌ കുട്ടികള്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

ശേഷം സതീഷന്‍ മാഷ് വായനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു. നല്ലൊരു നാടന്‍ പാട്ടിന്റെ ശീലുകള്‍ കുട്ടികളെക്കൊണ്ടേറ്റുപാടിച്ചപ്പോള്‍ അതൊരു നവ്യാനുഭവമായി.



തുടര്‍ന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം സ്ക്കൂള്‍ എസ്.ആര്‍.ജി. കണ്‍‌വീനര്‍ ശ്രീമതി. ഷൈനി, സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി അക്ഷര രാജേഷിന്‌ പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.



ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു തുടങ്ങുന്നതോടൊപ്പം വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാനുഭവം പങ്കുവെക്കാന്‍ കുട്ടികളോട് നിര്‍‌ദ്ദേശിച്ചു. വായനാനുഭവം എങ്ങനെ അവതരിപ്പിക്കാം എന്ന് കുട്ടികളെ ധരിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി ശ്രീമതി. ബിന്ദു ടീച്ചര്‍, അവര്‍ വായിച്ച ജോണ്‍‌സി ജേക്കബിന്റെ "കിളിയും മരപ്പൊത്തും" എന്ന കഥയുടെയും  ടി.പത്മനാഭന്റെ "ഒരു ചെറിയ ജീവിതവും വലിയ മരണവും" എന്ന കഥയുടെയും അനുഭവങ്ങള്‍ വിവരിച്ചു. കഥ പറഞ്ഞു കഴിയുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ കണ്‍‌മുന്നിലെന്ന പോലെ കുട്ടികള്‍ ആസ്വദിച്ചുവെന്നതിന്‌ അവരുടെ കണ്ണുനീര്‍ സാക്ഷിയായി.




ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും നടന്നു.







ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥിനി ശ്രീവിദ്യ സ്വാഗതമോതിയ പരിപാടിയില്‍ അതേ ക്ലാസിലെ വിഖ്യാത് നന്ദി പറഞ്ഞു. 

0 comments:

Post a Comment

വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget