മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തലത്തിലുള്ള പ്രവേശനോത്സവം ഗവ: യു.പി. സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ നടത്തപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സുഹറ കരീം അദ്ധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍ ഉദ്ഘാടനം ചെയ്തു. "ഹീറോസ് ബെള്ളൂര്‍' എന്ന യുവ സംഘടനയുടെ പ്രവര്‍ത്തകര്‍ എല്ലാ പ്രവേശനോത്സവത്തിലുമെന്ന പോലെ ഈ വര്‍ഷവും ഒന്നാം ക്ലാസിനെ അലങ്കരിക്കുവാനും പുതിയ കുരുന്നുകള്‍ക്ക് പഠനോപകരണ കിറ്റുകള്‍ സമ്മാനിക്കുവാനും സ്ക്കൂളിലെത്തി. ഒരു കുട്ടിക്കൊമ്പനാനയുടെ രൂപമുണ്ടാക്കി ആനയെക്കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മിഠായി വിതരണം ചെയ്തപ്പോള്‍ അത് പുതിയൊരനുഭവവും കുരുന്നുകള്‍ക്ക് കൗതുകവും നല്‍കി.
പുതിയതായി വന്ന കുരുന്നുകളെ അക്ഷരങ്ങളെഴുതിയ തൊപ്പിയണിയിച്ച് സ്വീകരിച്ചു.
സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് സീതമ്മ ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സരോജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
പുതിയതായി വന്ന കുരുന്നുകളെ അക്ഷരങ്ങളെഴുതിയ തൊപ്പിയണിയിച്ച് സ്വീകരിച്ചു.
സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് സീതമ്മ ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സരോജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment