2014-15 വര്‍ഷത്തെ ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്ക്കൂളിലെ പ്രവേശനോത്സവം ജൂണ്‍ 2 തിങ്കളാഴ്ച്ച വാര്‍ഡ് മെമ്പര്‍ ഉമേഷ് കടപ്പുറം അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനവും വാര്‍ഡ് മെമ്പര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.എ. അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ഹീറോസ് ക്ലബ് ബള്ളൂര്‍ വിതരണം ചെയ്തു. മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്‌ഘാടനവും പ്രസ്തുത ചടങ്ങില്‍ നടന്നു. ഹെഡ് മിസ്റ്റ്രസ് ഇന്‍ ചാര്‍ജ്ജ് സീതമ്മ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സരോജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Monday, 2 June 2014
Subscribe to:
Post Comments (Atom)
0 comments:
Post a Comment